ഗൂഗിള്‍ മാപ്പ് നോക്കി ടൂറിസ്റ്റ് സംഘം വാഹനമോടിച്ച് എത്തിയത് തോട്ടിലേക്ക്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. ഇന്നലെ ഉച്ചയോടെ 12 മണിക്കാണ് കോട്ടയം കുറുപ്പന്തറ കടവിലേക്ക് വഴി തെറ്റി കാര്‍ എത്തിയത്. കർണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം.
ഗൂഗിൾ മാപ്പ് നോക്കിയാണ് അതുവരെയും കാര്‍ സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കുറുപ്പന്തറ കടവ് ഭാഗത്തെത്തിയപ്പോൾ മാപ്പില്‍ നേരെ മുന്നോട്ട് പോകാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ഡ്രൈവര്‍ കൊടും വളവ് ഒന്നും നോക്കാതെ വളച്ച് എടുക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന പ്രദേശവാസികള്‍ വിളിച്ച് കൂവിയെങ്കിലും കാര്‍ അപ്പോളേക്കും സമീപത്തെ തോട്ടിയില്‍ വീണിരുന്നു.
മഴയെ തുടര്‍ന്ന് തോട്ടില്‍ നല്ല വെള്ളമുണ്ടായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്ന കുട്ടികളെയും കുടുംബാഗങ്ങളെയും രക്ഷപ്പെടുത്തിയത്. കാര്‍ തള്ളി കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ലോറിയെത്തിയാണ് കാര്‍ തോട്ടില്‍ നിന്ന് കെട്ടിവലിത്ത് കരയ്ക്ക് എത്തിച്ചത്. കാറിന് മറ്റ് തകരാറുകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ഇതേ കാറില്‍ തന്നെ യാത്ര തുടരുകയായിരുന്നു. സമാന രീതിയില്‍ മുന്‍പും ഈ പ്രദേശത്ത് അപകടമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ നേത്യത്വത്തില്‍ ചങ്ങലയിട്ടിരിക്കുകയാണ്.
English Summary:Tourist car crash due to Google map mistake
You may also like this video