Site icon Janayugom Online

മുതിർന്ന പൗരന്മാർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പകുതി ഫീസ് മാത്രം: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ അനുവദിക്കണമെന്ന് മുതിർന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.

വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുൻപാകെയും റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് ടൂറിസം വകുപ്പ് തീരുമാനിച്ചത്.

Eng­lish sum­ma­ry; Tourist cen­ters charge only half fee for senior cit­i­zens: Min­is­ter Moham­mad Riyaz

You may also like this video;

Exit mobile version