Site icon Janayugom Online

നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ആഗസ്റ്റ് 23 മുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നതോടെ ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം. നീലഗിരിയിലേക്ക് ദിനേന രണ്ടായിരത്തിന് മുകളില്‍ സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടാകുന്നത. ആഗസ്റ്റ് 23 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ 1.20 ലക്ഷം സഞ്ചാരികള്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മാത്രം സന്ദര്‍ശനം നടത്തിയതായും കണക്കുകള്‍ പറയുന്നു.

തുടക്കത്തില്‍ അയല്‍സംസ്ഥാനമായ കേരള, കര്‍ണാടകയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ എണ്ണം വര്‍ധിച്ചുവരികയാണ്. കോവിഡ് വ്യാപനത്തില്‍ കുറവുണ്ടാകുകയും, ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ മുതുമല, ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, സിംസ് പാര്‍ക്ക് തുടങ്ങിയ ഭാഗങ്ങളിലും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. മാസ്‌ക് സാമൂഹിക അകലം എന്നീ നിയമങ്ങളെല്ലാം പാലിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും എല്ലാ ഭാഗത്തും എഴുതിവെച്ചിട്ടുണ്ട്. അതുപോലെ കേരളം ഉള്‍പ്പെടെ എത്തുന്ന സഞ്ചാരികള്‍ക്ക് വാക്‌സിന്‍ സൗകര്യവും ഗാര്‍ഡനില്‍ ഉണ്ട്. നവംബര്‍ മുതലുള്ള രണ്ടാം സീസണും വിവിധ ഘട്ടങ്ങളില്‍ ഉള്ള അവധിയും സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
eng­lish summary;Tourist influx to tourist des­ti­na­tions in the Nilgiris
you may also like this video;

Exit mobile version