Site iconSite icon Janayugom Online

നടികർ തിലകത്തിന്റെ ലൊക്കേഷനിൽ ടൊവിനോ തോമസ്സിനു പരിക്ക്

ടൊവിനോ തോമസ്സിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റു.

പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്കു പറ്റിയത്.പരിക്ക് ഗുരുതരമുള്ളതല്ലായെങ്കിലും ഒരാഴ്ച്ചത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചതിനുസരിച്ച് ചിത്രീകരണം നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ ലാൽ ജൂനിയർ പറഞ്ഞു.

Eng­lish Sum­ma­ry: Tovi­no Thomas got injured on the loca­tion of Nadikar Thilakam

You may also like this video

Exit mobile version