മിഡ് സൈസ് എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിനെ പ്രദര്‍ശിപ്പിച്ച് ടൊയോട്ട. മാരുതി സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ച വാഹനത്തിന്റെ വില അടുത്തമാസം പ്രഖ്യാപിക്കും. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്‌സ്‌വാഗന്‍ ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എസ്‌യുവിയുടെ ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നല്‍കി ടൊയോട്ട ഡീലര്‍ഷിപ്പ് വഴിയോ ഓണ്‍ലൈനായോ വാഹനം ബുക്ക് ചെയ്യാം. ഫുള്‍ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകളില്‍ ചെറു എസ്‌യുവി ലഭിക്കും.
രാജ്യാന്തര വിപണിയിലുള്ള വലിയ എസ്‌യുവികളുടെ രൂപ ഭംഗിയാണ് ഹൈറൈഡറിനും. പിയാനോ ഫിനിഷിലുള്ള ഗ്രില്ലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഡബിള്‍ ലെയര്‍ ഡേടൈം റണ്ണിങ് ലാപുകള്‍. സ്‌പോര്‍ട്ടിയായ മുന്‍ ബംബര്‍ വലിയ എയര്‍ഡാം എന്നിവയുണ്ട്. പിന്നിലേക്ക് എത്തിയാല്‍ സി ആകൃതിയിലുള്ള ടെയില്‍ ലാംപാണ്. ബൂട്ട് ഡോറില്‍ ക്രോം ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. സുസുകിയും ടൊയോട്ടയും ചേര്‍ന്നു രൂപപ്പെടുത്തിയ മിഡ്‌സൈസ് എസ്യുവിയുടെ നിര്‍മാണം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടറിന്റെ (ടികെഎം) കര്‍ണാടകയിലെ ഫാക്ടറിയിലാണ്. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാന്‍ഡ് പേരുകളില്‍ ഈ എസ്യുവി വിപണിയിലെത്തിക്കും.
മികച്ച സ്‌റ്റൈലുള്ള ഇന്റീരിയറാണ്. ഗ്ലാന്‍സ, ബലേനോ, പുതിയ ബ്രെസ എന്നിവയോട് സാമ്യം തോന്നും. ലെതര്‍ ഇന്‍സേര്‍ട്ടുകളോട് കൂടിയ ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. ഡോറുകളില്‍ ഡോര്‍പാഡുകളും സോഫ്റ്റ് ടച്ചിങ് മെറ്റീരിയലും നല്‍കിയിരിക്കുന്നു. ഫുള്‍ ഹൈബ്രിഡിന് ഡ്യുവല്‍ ടോണും, മൈല്‍ഡ് ഹൈബ്രിഡിന് ബ്ലാക്ക് തീമിലുള്ള ഇന്റീരിയറുമാണ്. എസി വെന്റുകള്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ മാരുതി സുസുക്കിയുടെ പുതിയ വാഹനങ്ങളെ അനുസ്മരിപ്പിക്കും.
ഫുള്‍ അല്ലെങ്കില്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്‍ജിനുമായി എത്തുന്ന ആദ്യ മിഡ് സൈസ് എസ്‌യുവിയാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്‌നോളജിയാണ് വാഹനത്തില്‍. ടൊയോട്ടയുടെ 1.5 ലീറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈറൈഡറില്‍. 92 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോര്‍ക്ക് 141 എന്‍എം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയാണ് എസ്‌യുവിയില്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓണ്‍ലി മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 24 25 കിലോമീറ്ററ് ഇന്ധനക്ഷമത വാഹനം നല്‍കുമെന്നാണ് ടൊയോട്ട പറയുന്നത്.
മാരുതി സുസുക്കിയുടെ 1.5 ലീറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്‌സ്എല്‍ 6, എര്‍ട്ടിഗ തുടങ്ങിയ വാഹനത്തില്‍ ഇതേ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭിക്കും.
പനോരമിക്ക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലെ, കണക്റ്റര്‍ കാര്‍ ടെക്ക് എന്നിവയുണ് പുതിയ എസ്‌യുവിയില്‍. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ടയര്‍പ്രെഷര്‍ മോണിറ്ററിങ് സിസ്റ്രം, ഹില്‍ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹില്‍ ഡിസന്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുണ്ട്.
English summary; Toyota’s mid-size SUV urban cruiser Highrider
You may also like this video;