തദ്ദേശ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണ്ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ് . ആത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും.സംസ്ഥാനത്തിന്റെ ഭാവിക്ക് എല്‍ഡിഎഫ് വരണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞുഅതേസമയം രഹസ്യധാരണ ആരുമായില്ല.മതനിരപേക്ഷ കക്ഷികളുമായി മാത്രം ബന്ധം. വര്‍ഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ്ഡിപിഐ യ്ക്കും യുഡിഎഫുമായി ആണ് ബന്ധം. എന്നാല്‍ എല്‍ഡിഎഫിന് വര്‍ഗീയ കക്ഷികളുമായി ബന്ധമില്ല, അന്തര്‍ധാരയില്ല, ബന്ധം ഉണ്ടാകില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ട് വരുന്നവര്‍ എല്‍ഡിഎഫി ന്റെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും ടിപി പറഞ്ഞു. എസ്ഐആര്‍ നിലപാടില്‍ മാറ്റമില്ല .ബിജെപി ഒഴിച്ചുള്ള എല്ലാപാര്‍ട്ടികള്‍ക്കും അക്കാര്യത്തില്‍ ഒരേ നിലപാടാണ്. അതേസമയം എസ്ഐആര്‍ ഈ തെരഞ്ഞെടുപ്പില്‍ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു

