Site iconSite icon Janayugom Online

കാസർകോട് കാഞ്ഞങ്ങാട് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്

കാസർകോട് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്.  മംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസാണ് ഇന്ന് വൈകുന്നേരം 6.45ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രാക്ക് മാറിക്കയറിയത്. ഒന്നാം ട്രാക്കിലൂടെ വന്ന് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിര്‍ത്തിയിടേണ്ട ട്രെയിന്‍ പാളം മാറി സഞ്ചരിച്ച് മധ്യത്തിലുള്ള രണ്ടാം ട്രാക്കില്‍ നിര്‍ത്തിയിടുകയായിരുന്നു. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന ട്രെയിനുകളാണ് ഈ പാളത്തിലൂടെ കടന്നുപോകാറുള്ളത്.

സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സിഗ്നല്‍ നല്‍കുന്നതില്‍ സംഭവിച്ച പിഴവാണ് ട്രാക്ക് മാറാന്‍ കാരണമെന്ന് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അനില്‍കുമാര്‍ പറഞ്ഞു. പ്രധാന ട്രാക്കില്‍ നിന്നും സ്റ്റോപ്പുള്ള സ്റ്റേഷനില്‍ എത്തുമ്പോള്‍ പ്ലാറ്റ്‌ഫോം ട്രാക്കിലേയ്ക്ക് മാറാന്‍ ട്രെയിനിന് സ്‌റ്റേഷന്‍ മാസ്റ്റര്‍ സിഗ്നല്‍ നല്‍കണം. ഇതു ലഭിക്കാതെ വന്നതോടെയാണ് ലോക്കോപൈലറ്റ് ട്രെയിന്‍ മെയിന്‍ ട്രാക്കില്‍ തന്നെ നിര്‍ത്തിയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാറ്റ്‌ഫോമില്ലാത്ത ട്രാക്കില്‍ നിര്‍ത്തിയിട്ടതിനാല്‍ ലഗേജുകളുമായി ട്രെയിനില്‍ കയറാനും ഇറങ്ങാനും സ്ത്രീകളും കുട്ടികളും പ്രായമായവരുമായ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. മൂന്നു മിനുറ്റാണ് ഇവിടെ ട്രെയിനിന് സ്റ്റോപ്പുള്ളത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഏഴു മിനുറ്റ് കൂടി അധികനേരം നിര്‍ത്തിയിട്ടശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.

Eng­lish Sum­ma­ry: maveli express acci­dent­ly changed track in kasargod
You may also like this video

Exit mobile version