ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ സാഹചര്യത്തിൽ, അമേരിക്കയിൽ നിന്നും സോയാബീൻ വാങ്ങുന്നത് ചൈന പൂർണ്ണമായി നിർത്തിവെച്ചു. 1990ന് ശേഷം ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതാദ്യമാണ്. ലോകത്ത് ഏറ്റവും അധികം സോയാബീൻ വാങ്ങുന്ന രാജ്യമാണ് ചൈന എന്നതിനാൽ ഈ തീരുമാനം യു എസിലെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് സോയാബീൻ കർഷകർക്ക് കനത്ത തിരിച്ചടിയാണ്. അമേരിക്കൻ കാർഷിക മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, പുതിയ വിപണി സീസൺ തുടങ്ങി രണ്ടാഴ്ചകൾക്ക് ശേഷവും ചൈന അമേരിക്കയിൽ നിന്ന് ഒരൊറ്റ കപ്പൽ സോയാബീൻ പോലും വാങ്ങിയിട്ടില്ല.
വ്യാപാര യുദ്ധം രൂക്ഷം: അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങുന്നത് നിർത്തി ചൈന; യുഎസ് കർഷകർ പ്രതിസന്ധിയിൽ

