ഭാരത് ജോഡോ യാത്ര കാരണം റോഡുകളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗതാഗതസ്തംഭനമുണ്ടെന്നും റോഡ് പൂർണായി ജോഡോ യാത്രക്കാർക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണെന്നും ഹർജിയിൽ പറയുന്നു.
ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹർജിക്കാരൻ. ഗതാഗതതടസ്സം ഒഴിവാക്കാൻ ഭാരത് ജോഡോ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
English Summary:Traffic Congestion: Petition Against Jodo Yatra
You may also like this video