താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ സാഹചര്യത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും താമരശ്ശേരി ചുരത്തിന് പകരം നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. അതേസമയം, അവധിക്കാലം ആഘോഷിക്കാൻ വയനാട്ടിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് ടൂറിസ്റ്റ് വാഹനങ്ങൾ വർദ്ധിച്ചതോടെ പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്.
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

