Site iconSite icon Janayugom Online

താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി ചുരത്തിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇന്ന് (ഡിസംബർ 5) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത 766‑ലെ ചുരത്തിലെ എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് നിയന്ത്രണം. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാവുക. മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുന്നതാണ്.

ചെറുവാഹനങ്ങളെ ഇടവിട്ടുള്ള സമയങ്ങളിൽ മാത്രമേ ചുരം വഴി കടത്തിവിടുകയുള്ളൂ. ചുരത്തിലെ 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. എട്ടാം വളവിൽ മുറിച്ചിട്ട 130 മരങ്ങളാണ് ഇന്ന് നീക്കം ചെയ്യുന്നത്. ഈ മരങ്ങൾ ലോറിയിൽ വെസ്റ്റ് കൈതപ്പൊയിലിൽ എത്തിച്ച ശേഷം ലേലം ചെയ്യും.

Exit mobile version