തിരുവനന്തപുരം നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ ആർ ലാമ്പ് എന്നീ ഭാഗങ്ങളിൽ ആളിറക്കിയശേഷം പബ്ലിക് ലൈബ്രറി ‑നന്ദാവനം റോഡ്, മ്യൂസിയം- നന്ദാവനം റോഡ്, എൽഎംഎസ്- ജിവി രാജ റോഡ്, ജിവി രാജ ‑വേൾഡ് വാർ റോഡ്, പിഎംജി- ലോ കോളേജ് റോഡ്, എസ്എംസി — ഇടപ്പഴിഞ്ഞി റോഡിലും ഗതാഗതത്തിന് തടസ്സമില്ലാതെ റോഡ് ഒരു വശത്ത് പാർക്ക് ചെയ്യണമെന്ന് അറിയിച്ചു. ഗതാഗതത്തിരക്ക് കൂടിയാൽ വാഹനങ്ങള്‍ വഴിതിരിച്ച് വിടും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം- വഴുതക്കാട് വഴിയും പാളയം ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ടവ പിഎംജി- നന്തൻകോട് വഴിയും തിരിച്ച് വിടും.

