Site iconSite icon Janayugom Online

എറണാകുളം- അരൂര്‍ ദേശീയപാതയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

അരൂര്‍ — തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. തുറവൂര്‍ ഭാഗത്ത് നിന്ന് അരൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂര്‍ ഭാഗത്ത് നിന്ന് തുറവൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂര്‍ അമ്പലം മുതല്‍ അരൂര്‍ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് അരൂര്‍ — തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. അതേസമയം അരൂരില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവര്‍ കുണ്ടന്നൂരില്‍ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്. വലിയ വാഹനങ്ങള്‍ കടത്തിവിടില്ല.

Exit mobile version