ബംഗളൂരു നഗരത്തിൽ ഗതാഗത നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടിയിലേറെ. 10 മാസത്തിനിടെ 07.35 കോടി രൂപയാണ് പിഴയായി ലഭിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വർഷം 82.9 ലക്ഷം കേസുകളിൽ നിന്ന് 84.91കോടിയായിരുന്നു പിഴ. ഇത്തവണ ഇത് ഇരട്ടിയിലധികമായി വര്‍ധിക്കുകയായിരുന്നു. കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നൽകിയതാണ് പിഴ ശേഖരണത്തിൽ കുതിപ്പിന് കാരണം. പഴയ കുടിശ്ശികകൾ അടയ്ക്കാൻ നിരവധി ആളുകളെ ഈ സംരംഭം പ്രോത്സാഹിപ്പിച്ചതായി ജോയിന്റ് പൊലീസ് കമ്മീഷണർ (ട്രാഫിക്) പറഞ്ഞു.
ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും പിൻസീറ്റില്‍ യാത്രചെയ്തതിനുമായി 101.86 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

