Site iconSite icon Janayugom Online

രേ​ഖ​ക​ളി​ല്ലാ​തെ ക​രി​ങ്ക​ല്ല് കടത്ത്; 12 ടി​പ്പ​റു​ക​ൾ പൊ​ലീ​സ് പിടികൂടി

മുതലമട, മൂച്ചങ്കുണ്ട് പന്തപ്പാറയിലെ അനധികൃത ക്വാറികളിൽ നിന്ന് രേഖകളില്ലാതെ കരിങ്കല്ല് കടത്തിയ 12 ടിപ്പറുകൾ പോലീസ് പിടികൂടി. പ്രദേശത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം വ്യാപകമാണെന്ന് പോലീസ് അറിയിച്ചു. ജിയോളജി, റവന്യൂ, പഞ്ചായത്ത്, എക്സ്പ്ലോസിവ് വകുപ്പുകളുടെ അംഗീകാരമില്ലാതെയാണ് ഈ ക്വാറികൾ പ്രവർത്തിച്ചുവരുന്നത്.

മുതലമടയിൽ മാത്രം 18‑ൽ അധികം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്‌ക്കെതിരെ നടപടിയെടുക്കാൻ റവന്യൂ, ജിയോളജി വകുപ്പുകൾ തയ്യാറാകുന്നില്ലെന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് പോലീസ് നടപടി. കഴിഞ്ഞ വർഷം വിജിലൻസ് റെയ്ഡ് നടത്തിയ ക്വാറികളിൽ നിന്നുള്ള കരിങ്കല്ല് കടത്തിയ ടിപ്പറുകളാണ് ഇപ്പോൾ പിടിയിലായത്. ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടത്താത്തതിനാൽ ക്വാറികൾ വീണ്ടും സജീവമാവുകയായിരുന്നു.

Exit mobile version