Site iconSite icon Janayugom Online

ട്രെയ്നിൽ നിന്ന് വീണ് നവദമ്പതികൾക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ വാതിലിന് സമീപം നിൽക്കെ താഴേക്ക് വീണ് നവദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ രാവുപള്ളി സ്വദേശികളായ കെ സിംഹാചലം (25), ഭാര്യ ഭവനി (19) എന്നിവരാണ് മരിച്ചത്.രണ്ട് മാസം മുൻപാണ് ഇവർ വിവാഹിതരായത്. വിജയവാഡയിലെ ബന്ധുക്കളെ കാണാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

പാളത്തിന് സമീപം മൃതദേഹങ്ങൾ കണ്ട ട്രാക്ക്‌മാൻ നൽകിയ വിവരം അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.കൂടാതെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

Exit mobile version