Site iconSite icon Janayugom Online

സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ നടത്തിയ 14‑കാരിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയ അച്ഛനെ അറിയിച്ചില്ല

സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ നടത്തിയ 14‑കാരിക്ക് ദാരുണാന്ത്യം.അനധികൃതമായി നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് മരണം. മെക്സിക്കോയിലെ ഡുറാൻഗോയിലാണ് സംഭവം. പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിയാണ് മരിച്ചത്. സെപ്റ്റംബർ 20‑നായിരുന്നു സംഭവം. പിതാവിന്റെ അറിവില്ലാതെ അമ്മയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. 

പിതാവ് കാർലോസ് അരെല്ലാനോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മകളുടെ ശവസംസ്കാരം നടത്തുന്നതുവരെ ശസ്ത്രക്രിയയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് പിതാവ് അവകാശപ്പെട്ടു. പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാന്തില്‍ അമ്മയുടെ കാമുകനും പെൺകുട്ടിയുടെ കാമുകനായ പ്ലാസ്റ്റിക് സർജനുമെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. മകള്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ മാറ്റിപ്പാര്‍പ്പിക്കുകയാണെന്നാണ് പിതാവിനോട് അമ്മ പറഞ്ഞിരുന്നത്.അതേസമയം, കോസ്‌മെറ്റിക് സർജറിയുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം, ഇസ്താംബൂളിൽ 31 വയസ്സുള്ള വ്യക്തി മരിച്ചിരുന്നു. 

Exit mobile version