കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മന്ത്രിമാര്‍ക്കും ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വര എന്നിവര്‍ക്കാണ് സന്ദേശം ലഭിച്ചത്. രാമേശ്വരത്ത് കഫേയില്‍ സ്ഫോടനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീഷണി. സംഭവത്തില്‍ ബംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.
ഷാഹിദ് ഖാൻ എന്നു പേരുള്ള വ്യക്തിയുടെ ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബോംബ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. 2. 5 ദശലക്ഷം ഡോളര്‍ നല്കിയില്ലെങ്കില്‍ റെസ്റ്റോറന്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥോടനം നടത്തുമെന്നും ഇ മെയിലില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ നഗരത്തില്‍ സുരക്ഷാ വര്‍ധിപ്പിച്ചതായി പൊലീസ് കമ്മിഷണർ ബി ദയാനന്ദ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കു നേരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും വധഭീഷണി മുഴക്കിയ സംഭവത്തില്‍ കര്‍ണാടക സ്വദേശി മുഹമ്മദ് റസൂലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
English Summary:Trailer Only, Saturday City Will Explode; Bomb threat to Karnataka CM and ministers
You may also like this video