Site icon Janayugom Online

ബംഗാളിലെ ട്രെയന്‍ അപകടം: റെയില്‍വേ ബോര്‍ഡിന്റെ നിലപാടിനെതിരെ ലോക്കോ പൈലറ്റുമാരുടെ സംഘടന

ബംഗാളിലെ ട്രെയന്‍ അപടത്തില്‍ റെയില്‍വേ ബോര്‍ഡിന്റെ നിലപാടിനെതിരെ കടുത്ത ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്ത്. റെയില്‍വേ സുരക്ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് അപകടത്തിന്റെ ഉത്തരവാധിത്വം മരിച്ച ലോക്കോ പൈലറ്റിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നു സംഘടന പ്രതികരിച്ചു.

ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം തകരാറിലായതിനാൽ, കാഞ്ചൻജംഗ എക്സ്പ്രസിന് 8.20 നും ഗുഡ്സ് ട്രെയിനിന് 8.35 നും കടന്ന് പോകാൻ ‘പേപ്പർ ലൈൻ ക്ലിയറൻസ് നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, സിഗ്നൽ അവഗണിച്ചതിനെ തുടർന്നുണ്ടായ മാനുഷിക പിഴവാണ് അപകടകാരണം എന്നായിരുന്നു റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ ജയ വർമ്മ സിൻഹ വ്യക്തമാക്കിയത്.

ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Eng­lish Summary:
Train acci­dent in Ben­gal: Loco pilots’ union against Rail­way Board­’s stand

You may also like this video:

Exit mobile version