Site icon Janayugom Online

അമേരിക്കയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്ന്​ മരണം

അമേരിക്കയില്‍ ആംട്രക്ക്​ ട്രെയിന്‍ പാളംതെറ്റി മൂന്ന്​ മരണം.സിയാറ്റിലില്‍ നിന്ന്​ ചിക്കാഗോയിലേക്ക്​ പോകുകയായിരുന്ന ട്രെയിനാണ് ഉത്തര​ മൊണ്ടാനയിലെ വെച്ച്‌​ പാളംതെറ്റിയത് .നിരവധിയാളുകള്‍ക്ക്​ പരിക്കേറ്റു.
146 യാത്രക്കാരും 16 ജീവനക്കാരുമാണ്​ ട്രെയിനില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചതായി ലിബര്‍ട്ടി കൗണ്ടി ഷെരീഫിന്‍റെ ഓഫിസ്​ സ്​ഥിരീകരിച്ചു. അപകട കാരണം വ്യക്തമ​ല്ല. എന്നാല്‍ എത്രപേര്‍ക്ക്​ പരിക്കേറ്റുവെന്ന് വ്യക്തമല്ല.

Eng­lish Sum­ma­ry : train derailed in amer­i­ca three died

You may also like this video :

Exit mobile version