ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിൻ പാളംതെറ്റി. രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രെയിനിന്റെ 10 കോച്ചുകളാണ് പാളം തെറ്റിയത്. ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, യാത്രക്കാർ ലഗേജുമായി ട്രാക്കിന്റെ വശങ്ങളിൽ നിൽക്കുന്നതായി ദൃശ്യങ്ങൾ കാണാം.
12 കോച്ചുകളിൽ, എസി കമ്പാർട്ടുമെന്റിന്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് പാളം തെറ്റിയാതി അധികൃതര്‍ അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
English Summary: Train derailed in Uttar Pradesh
You may also like this video