Site iconSite icon Janayugom Online

റഷ്യയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് മരണം. 30ലധികം പേര്‍ക്ക് പരിക്കേറ്റു. മോസ്കോയിൽ നിന്ന് ക്ലിമോവിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രി റഷ്യയിലെ വൈഗോണിച്സ്കിയില്‍ റെയിൽവേ ട്രാക്കിന് മുകളിലുള്ള പാലം തകർന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യുക്രൈനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഗതാഗത നിയന്ത്രണത്തിലെ നിയമവിരുദ്ധമായ ഇടപെടലാണ് പാലം തകരാൻ കാരണമെന്ന് റഷ്യ കുറ്റപ്പെടുത്തി. അപകടത്തിൽ ലോക്കോപൈലറ്റും മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് റഷ്യൻ എമർജൻസി മന്ത്രാലയം അറിയിച്ചു. 

Exit mobile version