Site icon Janayugom Online

ചെെനയില്‍ ട്രെയിന്‍ പാളം തെറ്റി: ലോക്കോ പെെലറ്റ് മരിച്ചു

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിയാങ് ​പ്രവിശ്യയിൽ അതിവേഗ ബുളളറ്റ് ട്രെയിൻ പാളംതെറ്റി ലോക്കോ പെെലറ്റ് മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. റോങ്ജിയാങ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ട്രെയിൻ പാളംതെറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുരങ്കപാതയയുടെ കവാടത്തിലെത്തിയപ്പോഴാണ് ബുള്ളറ്റ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ 10.30നാണ് സ്റ്റേഷനിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Summary:Train derails in Chi­na: Loco pilot dies
You may also like this video

Exit mobile version