പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പൂർണമായും സാധാരണ അവസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് റയില്‍വേ.
പാളത്തില്‍ നിന്നും ട്രെയിന്‍ മാറ്റാൻ ശ്രമം തുടരുകയാണ്. എഞ്ചിനും ബോഗികളും പാളത്തില്‍ നിന്നും മാറ്റി. പുതിയ പാളം ഘടിപ്പിക്കാനുള്ള പണി തുടങ്ങി. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
നിലവിൽ ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഗതാഗതം. ട്രെയിൻ പാളത്തിൽ നിന്നും നീക്കുന്നതോടെ ഇരുവരി ഗതാഗതം പുന:സ്ഥാപിക്കും. തൃശൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ പാളം തെറ്റിയത്. എൻജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്.
english summary; train derails; Transportation will be restored soon
you may also like this video;