Site iconSite icon Janayugom Online

രാജസ്ഥാനില്‍ ട്രെയിൻ എൻജിൻ പാളംതെറ്റി; നിരവധിപേര്‍ക്ക് പരിക്ക്

traintrain

രാജസ്ഥാനിലെ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷന് സമീപം സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ നാല് കോച്ചുകളും എൻജിനും പാളം തെറ്റി. രാത്രി ഒരു മണിയോടെയാണ് സംഭവം നടന്ന

മദാർ റെയിൽവേ സ്റ്റേഷനു സമീപം സബർമതിആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ എൻജിനും നാലു കോച്ചുകളും പാളം തെറ്റി. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി), അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തുണ്ട്. പാളം തെറ്റിയ കോച്ചുകളും എഞ്ചിനും പഴയപടിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു. 

Eng­lish Sum­ma­ry: Train engine derails in Rajasthan; Many were injured

You may also like this video

Exit mobile version