എലത്തൂരില്‍ ട്രെയിൻ തീവെച്ച സംഭവത്തിൽ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളജിൽ അഡ്മിറ്റ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽക്കാന്ത് അറിയിച്ചു. സംയുക്ത ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പ്രതി ഷാറൂഖിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
English Summary;Train fire case in Elathur; Shahrukh Saifi is diagnosed with jaundice
You may also like this video