Site iconSite icon Janayugom Online

ട്രെയിൻ തീവയ്പ്: പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ റിമാൻഡ് കാലാവധി നീട്ടി. മെയ് നാലു വരെയാണ് റിമാൻഡ് നീട്ടിയത്. വിയ്യൂർ ജയിലിലുള്ള ഷാരൂഖ് സെയ്ഫിയെ വിഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കിയത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ആദ്യഘട്ടത്തിൽ 14 ദിവസത്തേക്കായിരുന്നു റിമാൻഡ് ചെയ്തിരുന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടാൻ അപേക്ഷ നൽകുകയും കോടതി റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തത്. 

കേസ് ഈ കോടതിയിൽ നിന്നു മാറ്റുന്നതിനായി എൻഐഎ ഉടൻ അപേക്ഷ നൽകും. തുടർന്ന് പ്രതിയെ ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡി അപേക്ഷ നൽകും. ബുധനാഴ്ച ഷാരൂഖിനായി ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കേസിൽ യുഎപിഎ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിൽ കോടതി പരിഗണിച്ചില്ല. ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി എം ആർ അജിത് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Eng­lish Summary;Train fire: The remand peri­od of the accused has been extended

You may also like this video

Exit mobile version