വിമാനങ്ങളിലെ എയർഹോസ്റ്റസിന്റെ മാതൃകയിൽ ഇന്ത്യൻ റയിൽവേ ട്രെയിൻ ഹോസ്റ്റസ് സംവിധാനം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.റയിൽവേയുടെ പ്രീമിയം സർവീസുകളിൽ മുഴുവൻ ട്രെയിൻ ഹോസ്റ്റസുമാരെ നിയമിക്കാനാണ് നീക്കം. നിലവിൽ 25 പ്രീമിയം സർവീസുകളാണ് റയിൽവേ നടത്തുന്നത്. വന്ദേഭാരത്, ഗതിമാൻ, തേജസ് എക്സ്പ്രസ് പോലുള്ള ട്രെയിനുകളിൽ ഹോസ്റ്റസുമാരുടെ സേവനം ഉണ്ടാവും. എന്നാൽ ദീർഘദൂര ട്രെയിനുകളായ രാജധാനി, ദുരന്തോ എക്സ്പ്രസുകളിൽ ഹോസ്റ്റസുമാർ ഉണ്ടാവില്ല.
ആതിഥേയ സൽക്കാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഇതിനായി നിയമിക്കുമെന്ന് റയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. യാത്രക്കാർക്ക് ഭക്ഷണം നൽകുക അവരുടെ പരാതികൾ പരിഹരിക്കുക എന്നിവയായിരിക്കും ഇവരുടെ പ്രധാന ചുമതല. റയിൽവേയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. പകൽ സമയങ്ങളിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ മാത്രമാകും ആദ്യഘട്ടത്തിൽ ട്രെയിൻ ഹോസ്റ്റസ് ഉണ്ടാവുക.
ENGLISH SUMMARY:Train hostess system expands
You may also like this video