Site iconSite icon Janayugom Online

യുപിയിൽ ട്രെയിന്‍ അട്ടിമറിക്കാൻ ശ്രമം: റയിൽവേ ട്രാക്കിൽ കോണ്‍ക്രീറ്റ് തൂണ്‍ കണ്ടെത്തി, 24 മണിക്കൂറിനിടെ രണ്ടാം തവണ

traintrain

ഉത്തര്‍പ്രദേശില്‍ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ബന്ദ‑മഹോബ റെയിൽവേ ട്രാക്കിലാണ് കോണ്‍ക്രീറ്റ് തൂണ്‍ വച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. തൂണ്‍ കൊണ്ടുവച്ച 16 വയസ്സുള്ള കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
പാസഞ്ചർ ട്രെയിന്‍ പോകുന്നതിനുമുന്നോടിയായി ട്രാക്കിൽ കോൺക്രീറ്റ് തൂൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അപകടം ഒഴിവായതായി ലോക്കോ പൈലറ്റ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൂണ്‍ ശ്രദ്ധയില്‍പ്പെട്ടയുടൻതന്നെ റെയിൽവേ സംരക്ഷണ സേനയെയും പോലീസിനെയും അറിയിച്ചതായും ലോക്കോ പൈലറ്റ് പറഞ്ഞു. 

കോണ്‍ക്രീറ്റ് തൂണ്‍ താൻതന്നെ സ്ഥാപിച്ചതാണെന്ന് കൗമാരക്കാരൻ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നതെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു. 

ഇന്നലെ ഉത്തര്‍പ്രദേശിലെ ബല്ലിയിലും സമാനമായ സംഭവം നടന്നിരുന്നു. ട്രാക്കില്‍കൊണ്ടുവച്ച കല്ലില്‍ ട്രെയിനിന്റെ എൻജിൻ ഇടിച്ചതായും എന്നാല്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version