Site iconSite icon Janayugom Online

സ്‌കൂള്‍ കായിക മേളയ്ക്കായി പരിശീലനം; 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഉത്തര്‍പ്രദേശില്‍ ഒട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 14 വയസുകാരന്‍ മരിച്ചു. അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്‌കൂളില്‍ കായികമേളയ്ക്കായുള്ള പരിശീലത്തിനിടെ കുട്ടി കുഴഞ്ഞു വീണത്. വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലെ സ്‌കൂള്‍ മൈതാനത്ത് പരിശീലിക്കുന്നതിനിടെ അപകടം. സുഹൃത്തുക്കളോടൊപ്പം മൈതാനത്ത് രണ്ട് റൗണ്ട് ഓടിയതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ ഏഴിന് നടക്കുന്ന സ്‌കൂള്‍ കായിക മേളയ്ക്കായുളള പരിശീലനത്തിലായിരുന്നു മോഹിത്. കഴിഞ്ഞ ഓഗസ്റ്റില്‍ വാഹനാപകടത്തില്‍ മോഹിതിന്റെ അച്ഛന്‍ മരിച്ചിരുന്നു. അലിഗഢില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഓട്ടമത്സരത്തില്‍ പങ്കെടുക്കവേ ലോധി നഗറില്‍ എട്ട് വയസുകാരിയും ലഖ്നൗവില്‍ 9കാരിയും അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Exit mobile version