Site iconSite icon Janayugom Online

പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് വനിതാ പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശില്‍ വീണ്ടും വിമാനാപകടം. പരിശീലന വിമാനം തകര്‍ന്ന് രണ്ട് വനിതാ പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ഗോണ്ടിയ ജില്ലയിലെ ബിര്‍സി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം ബാലാഘാട്ടില്‍ തകരുകയായിരുന്നു. ഒരാളുടെ മൃതദേഹം അപകട സ്ഥലത്തുനിന്നും കണ്ടെടുത്തു. വിമാനം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാലാഘാട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെ കിർണാപൂർ വനപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. അതേസമയം അപകടകാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം അരുണാചലില്‍ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Summary;Training plane crash­es; Two female pilots were killed
You may also like this video

Exit mobile version