Site iconSite icon Janayugom Online

മധുര, തിരുവനന്തപുരം പാതകളിലെ ട്രെയിനുകള്‍ വഴിതിരിച്ചുവിടും

റെയില്‍വേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളില്‍ ട്രാക്ക് ജോലികള്‍ നടക്കുന്നതിനാല്‍ ചില് ട്രെയിനുകളുടെ യാത്രാമാര്‍ഗത്തില്‍ മാറ്റം വരുത്തി, ഗുരുവായൂര്‍— ചെന്നൈ എക്സ്പ്രസ് (16128) ഏഴ് മുതല്‍ 10വരെയും 12മുതല്‍ 17വരെയും 19മുതല്‍ 24വരെയും 26,27 തീയതികളിലും ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയാകും ഓടുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 

നാല് , ഏഴ് മുതല്‍ 11വരെ, 16മുതല്‍ 18വരെ, 21 മുതല്‍ 24വരെ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ മധുര, ഡിണ്ടുഗല്‍, മണപ്പാറ എന്നീ സ്റ്റേഷനുകള്‍ ഒഴിവാക്കി വിരുദു നഗര്‍, കരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയാകും സര്‍വീസ് ചെന്നൈ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്‌ (22207) 9, 16, 23 തീയതികളിൽ കോട്ടയം വഴിയോടും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്.

നാഗർകോവിൽ‑മുംബൈ എക്സ്‌പ്രസ് (16352), കന്യാകുമാരി-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12666), കന്യാകുമാരി-ഹൈദരാബാദ് സ്‌പെഷ്യൽ (07229), നാഗർകോവിൽ‑മുംബൈ എക്സ്‌പ്രസ് (നമ്പർ-16340) എന്നീ തീവണ്ടികൾ ചില ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി സർവീസ് നടത്തും.

Exit mobile version