കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പാലക്കുന്ന് കൂട്ടായ്മ പൊതുയോഗം പ്രതിഷേധിച്ചു. പരശുറാം, ഏറനാട് എക്സ്പ്രസ് തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവേ മേൽപ്പാല നിർമാണം വൈകിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പ്രമീള രാജൻ അധ്യക്ഷയായി.
പി വിഉദയകുമാർ, ഹരിദാസ് പാലക്കുന്ന്, പാലക്കുന്നിൽ കുട്ടി, പള്ളം നാരായണൻ, സി കെ.കണ്ണൻ, സുരേഷ് ബേക്കൽ, രഞ്ജിത്ത് പാലക്കുന്ന്, കെ കെ കോട്ടിക്കുളം, മൈമൂന കൊപ്പൽ, റീത്ത പദ്മരാജ് എന്നിവർ സംസാരിച്ചു.

