Site icon Janayugom Online

തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടെ ചെവി കടിച്ചെടുത്തു, മുറിഞ്ഞുവീണ ചെവിയുമായി നാട്ടുകാർ ആശുപത്രിയിൽ

തിരുവനന്തപുരത്ത് ട്രാന്‍സ് വുമണ്‍ ചെവി കടിച്ചുമുറിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

ഇരുവരും സംസാരിക്കുന്നതിനിടെ ട്രാന്‍സ് വുമണ്‍ പെട്ടെന്ന് പ്രകോപിതയായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ചെവി അറ്റുപോയ ആൾ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. മുറിഞ്ഞുവീണ ചെവിയുടെ ഭാഗവുമായി നാട്ടുകാരാണ് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: trans woman attacked man in trivandrum
You may also like this video

Exit mobile version