Site iconSite icon Janayugom Online

ഇസ്രയേലിന് ഡേറ്റ കൈമാറുന്നു; വാട്ട്സാപ്പിന് വിലക്കുമായി ഇറാൻ

ഇസ്രയേലിന് ഡേറ്റ കൈമാറുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാട്ട്സാപ്പിന് വിലക്കുമായി ഇറാൻ. വാട്‌സ്ആപ്പ് ഉപേക്ഷിക്കാന്‍ ഇറാൻ പൗരന്മാരോട് ആഹ്വാനം ചെയ്‌തു. ഡാറ്റ ഇസ്രയേലിലേക്ക് വാട്‌സ്ആപ്പ് കൈമാറുന്നുവെന്ന് ആരോപിച്ചാണ് ദേശീയ മാധ്യമത്തിലൂടെയുള്ള ഇറാന്റെ ആഹ്വാനം. എന്നാല്‍ ആരോപണം വാട്‌സ്ആപ്പ് നിഷേധിച്ചു. ഒരു സര്‍ക്കാരിനും ഡാറ്റ കൈമാറുന്നില്ലെന്നാണ് വാട്‌സ്ആപ്പിന്റെ പ്രതികരണം. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യാൻ ഇത്തരം തെറ്റായ റിപ്പോർട്ടുകൾ കാരണമാകുന്നതിൽ ആശങ്കയുണ്ടെന്ന് വാട്സാപ്പ് പ്രതികരിച്ചു.

ആര് ആർക്ക് സന്ദേശമയക്കുന്നുവെന്ന കാര്യം സൂക്ഷിക്കുന്നില്ല, പേഴ്സണൽ മെസ്സേജുകൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സര്‍ക്കാരിനും വിവരങ്ങൾ ഞങ്ങൾ മൊത്തമായി കൈമാറുന്നില്ലെന്നും വാട്സാപ്പ് വ്യക്കമാക്കി. ഇറാനിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമം വാട്ട്‌സാപ്പാണ്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 2022ൽ ഇറാനിൽ വാട്ട്‌സാപ്പുംഗൂഗിൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനമാണ് ഇതിന് രണ്ടുമുള്ള വിലക്ക് ഇറാൻ വിൻവലിച്ചത്.

Exit mobile version