Site icon Janayugom Online

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം

ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം. എപിഎം മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല നല്‍കി. നിലവില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിന് അധിക ചുമതലയാണ് നല്‍കിയത്.
ടൂറിസം വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ വി വിഗ്നേശ്വരിയെ കോട്ടയം കളക്ടറായും ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയായും നിയമിച്ചു. എം ജി രാജമാണിക്യത്തിന് നഗര വികസന വകുപ്പിന്റെ അധിക ചുമതല നല്‍കി. ആയുഷ് വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ധനകാര്യവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ സ്നേഹില്‍ കുമാറിനെ വ്യവസായ വികസന കോര്‍പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.

eng­lish sum­ma­ry; Trans­fer of IAS Officers
you may also like this video;

Exit mobile version