Site iconSite icon Janayugom Online

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ട്രാൻസ്ജെൻഡറായ സോഫ്റ്റ്‌വെയര്‍ എൻജിനിയറെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു, തൂണില്‍ കെട്ടിയിട്ടു

transtrans

തമിഴ്നാട്ടിലെ ക്രോംപേട്ടിൽ ട്രാൻസ്ജെൻഡറായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്ക് ക്രൂരമര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ഞായറാഴ്ചയാണ് 25കാരിയെ വസ്ത്രം ഉരിഞ്ഞ് മർദിച്ച ശേഷം തൂണിൽ കെട്ടിയിട്ടത്. 

പമ്മല്‍ സ്വദേശിയായ 25 കാരിക്കാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാകേണ്ടിവന്നത്. നടന്നുവരുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ആളുകള്‍ ഇവരോട് വ്യക്തിത്വം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മര്‍ദ്ദിച്ചത്. താൻ സോഫ്റ്റ്‌വെയര്‍ എൻജിനിയറാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിനുപിന്നാലെ ശങ്കര് നഗർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന നന്ദകുമാർ (24), മുരുകൻ (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Eng­lish Sum­ma­ry: Trans­gen­der soft­ware engi­neer stripped, beat­en, tied to pole for child abduction

You may also like this video

Exit mobile version