Site icon Janayugom Online

നവജാതര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ: ഡല്‍ഹി ഹെെക്കോടതി വിശദീകരണം തേടി

ഭിന്നലിംഗക്കാരായി ജനിക്കുന്ന നവജാത ശിശുക്കളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിനോട് ഡല്‍ഹി ഹെെക്കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 ന് മുന്‍പ് മറുപടി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ‍ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സൃഷ്ടി മധുരെ എജ്യുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഹര്‍ജി നല്‍കിയത്. നവജാത ശിശുക്കളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഗൂരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതിയുടേയും 2019 ലെ മദ്രാസ് ഹെെക്കോടതിയുടേയും വിധികള്‍ നിലനില്‍ക്കുന്നുണ്ട്. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

You may also like this video:

Exit mobile version