Site iconSite icon Janayugom Online

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ; എം കെ മുനീർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ് ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നത്. ട്രാൻസ് മാൻ പ്രസവിച്ചു എന്നതായിരുന്നു പ്രധാന ചര്‍ച്ച. ഇപ്പോഴിതാ എം കെ മുനീർ എംഎൽഎ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്.

ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതിൽ പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്ന് എം കെ മുനീർ പറ‍ഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് ആദ്യം മനസിലാക്കണം. പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു.

Eng­lish Sum­ma­ry: trans­man cant nev­er give birth to child and only fools will believe-such-news-says- mk-muneer
You may also like this video

Exit mobile version