ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായായിരുന്നു പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന പേരിലും പ്രവീണ്‍ ഏറെ പ്രശസ്തനാണ്.
ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം.
സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി പ്രവീണ്‍ നാഥ് രംഗത്തെത്തിയിരുന്നു. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നും പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ പ്രവീണ്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. ഇതില്‍ മനംനൊന്താണ് പ്രവീണ്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.
English summary: Transman Praveen Nath committed suicide
you may also like this video