മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽപ്പെട്ടു കേന്ദ്ര ജീവനക്കാരന് നഷ്ടമായത് 22 ലക്ഷം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പു നടന്നത്. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹാലോചനയുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബിറ്റ്‌കോയിനിലും ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ടിലൂടെയല്ലാതെ യുപിഐ വഴിയും പണം നൽകിയിരുന്നു. 20ലേറെ തവണയാണ് അക്കൗണ്ട് മുഖേന പണം തട്ടിയെടുത്തത്. തട്ടിപ്പുകാരി മാട്രിമോണിയൽ സൈറ്റിൽ ഉപയോഗിച്ചത് വ്യാജ ഐഡിയാണെന്നു പൊലീസ് സംശയിക്കുന്നു.
മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽപ്പെട്ടു; കേന്ദ്ര ജീവനക്കാരന് നഷ്ടമായത് 22 ലക്ഷം

