Site iconSite icon Janayugom Online

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍; കാനം രാജേന്ദ്രന്‍ പ്രസിഡന്റ്

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി) പ്രസിഡന്റായി കാനം രാജേന്ദ്രനെയും വര്‍ക്കിങ് പ്രസിഡന്റായി ടി ജെ അഞ്ചലോസിനെയും ജനറല്‍ സെക്രട്ടറിയായി പി വി സത്യനേശനെയും യൂണിയന്‍ വാര്‍ഷിക ബിസിനസ്സ് സമ്മേളനം തിരഞ്ഞെടുത്തു. കയര്‍ ഫാക്ടറി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ സേവന, വേതന വ്യവസ്ഥകള്‍ ഉടന്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ യോജിക്കുന്നവരുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.

കയര്‍ തൊഴിലാളി പെന്‍ഷന്‍ 10,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കയര്‍ തൊഴിലാളികളുടെ തൊഴിലില്ലാഴ്മ പരിഹരിക്കണമെന്നും ജോലിയും കൂലിയും ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 30 ന് എ ശിവരാജന്‍ നഗറില്‍ (സുഗതന്‍ സ്മാരകം) ചിത്രരചനാ മത്സരങ്ങള്‍ നടക്കും. പകല്‍ 2 ന് നടക്കുന്ന കലാ മത്സരങ്ങള്‍ ചലച്ചിത്ര താരം ചേര്‍ത്തല ജയന്‍ ഉദ്ഘാടനം ചെയ്യും. 31 ന് വാടപ്പുറം ബാവ നഗറില്‍ (സുഗതന്‍ സ്മാരകം) നടക്കുന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Eng­lish sum­ma­ry; Tra­van­core Coir Fac­to­ry Work­ers Union; Kanam Rajen­dran is the President

You may also like this video;

Exit mobile version