തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (AITUC ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വെള്ളയമ്പലം കെ വി സുരേന്ദ്രനാഥ് സ്മാരകത്തിൽ നടന്നു. പരിശീലന ക്യാമ്പ് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആയൂർ ഉണ്ണികൃഷ്ണൻ അദ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും, എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ അജികുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അഡ്വ. എസ് എസ് ജീവൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.ക്യാമ്പിന് സംസ്ഥാന ട്രഷറർ സുരേഷ്‌കുമാർ, ജെ ജയപ്രകാശ്, വിജയമോഹൻ, പൂവറ്റൂർ അരുൺകുമാർ, മണ്ണടി ഗോപകുമാർ, ഉമ്മന്നൂർ ഗോപൻ,ബിജു നാഥൻ പിള്ള,വിനോദ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. പൂവറ്റൂർ അരുൺ ക്യാമ്പിന് കൃതജ്ഞത പറഞ്ഞു.