Site iconSite icon Janayugom Online

ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും,നിവേദ്യങ്ങളിലും അരളിപ്പു ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും, നിവേദ്യത്തിലും അരളിപ്പു ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. നിവേദ്യ സമര്‍പ്പണത്തിനു ഭക്തര്‍ തുളസി, തെച്ചി, റോസാപ്പുവ് എന്നിവയാണ് നല്‍കേണ്ടത്. എന്നാല്‍ പൂജയ്ത്ത് അരളിപ്പൂ ഉപയോഗിക്കാമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഇതിൽ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്നാണു തീരുമാനം. ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു.

നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണു നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്.

Eng­lish Summary:
Tra­van­core Devas­wom Board not to use Aralipu in Prasad and offer­ings in temples

You may also like this video:

Exit mobile version