Site iconSite icon Janayugom Online

മഹ്‌സ അമിനിയുടെ കുടുംബത്തിന് യാത്രാവിലക്ക്

സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ കുടുംബത്തിന് യാത്രാ വിലക്കേര്‍പ്പെടുത്തി ഇറാന്‍ ഭരണകൂടം. യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മനുഷ്യാവകാശ പുരസ്കാരം സ്വീകരിക്കാന്‍ ഫ്രാന്‍സിലേക്ക് പോകുന്നതിനാണ് കുടുംബത്തെ വിലക്കിയത്. മഹ്സയുടെ പിതാവ് അംജദിനും രണ്ട് സഹോദരന്‍മാര്‍ക്കും സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചു.

പുരസ്കാരം സ്വീകരിക്കാന്‍ കുടുംബത്തിന്റെ അഭിഭാഷകന്‍ ഫ്രാന്‍സിലെത്തും. നൊബേല്‍ ജേതാവ് ആന്ദ്രേ സഖ്റോവിന്റെ പേരിലുള്ള അവാര്‍ഡിനാണ് മഹ്സ അര്‍ഹയായത്. മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ ബഹുമാനിക്കുന്നതിനായി 1988ലാണ് യൂറോപ്യന്‍ യൂണിയന്‍ പുരസ്കാരം ആരംഭിച്ചത്.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ അറസ്റ്റിലായ മഹ്സ കസ്റ്റഡിയിലിരിക്കെ 2022 സെപ്റ്റംബര്‍ 16 നാണ് മരിച്ചത്. ഇതിനു പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഭരണകൂടത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധമുണ്ടായി. മഹ്സയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോനടുബന്ധിച്ചുള്ള ചടങ്ങ് നടത്തുന്നതില്‍ നിന്നും കുടുംബത്തെ ഇറാന്‍ ഭരണകൂടം വിലക്കിയിരുന്നു.

Eng­lish Sum­ma­ry: Trav­el ban for Mah­sa Amini’s family
You may also like this video

Exit mobile version