കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ 1064 സിഡിഎസുകളാണുള്ളത്. കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ സർക്കാർ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും താഴെത്തട്ടിലേക്ക് എത്തിക്കുന്നത് സിഡിഎസ് അംഗങ്ങൾ വഴിയാണ്.
സിഡിഎസ് അംഗങ്ങൾക്ക് ഓണറേറിയമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കുടുംബശ്രീ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഇവർ യാത്രച്ചെലവിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2022 ജനുവരി മുതൽ പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് യാത്രാബത്ത അനുവദിക്കുന്നത്. യാത്രാബത്ത അനുവദിക്കുന്നതിനായി കുടുംബശ്രീ മിഷൻ 2021–22 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ 1102.38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
english summary;Travel for Kudumbasree CDS members
you may also like this video;