Site iconSite icon Janayugom Online

വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക് , നാല് പേരുടെ നില ഗുരുതരം

എറണാകുളം വൈറ്റിലയിൽ ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.
eng­lish summary;traveler hit the back of a lor­ry in Vyttila
you may also like this video;

Exit mobile version