Site iconSite icon Janayugom Online

അമിത് ഷായെ വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവിനെതിരെ രാജ്യദ്രോഹക്കുറ്റം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തെ വിമര്‍ശിച്ച മണിപ്പുരിലെ കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റു ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് സനൗചന്‍ ശ്യാംചരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഇംഫാലിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് സനൗചന്‍.

പ്രാദേശിക ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചതിനാണ് നടപടി.

ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം ബാരിഷ് ശര്‍മയാണ് സനൗചനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

Eng­lish sum­ma­ry; trea­son against Con­gress spokesper­son accused of crit­i­ciz­ing Amit Shah

You may also like this video;

Exit mobile version