Site iconSite icon Janayugom Online

ആലുവയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരം ഒടിഞ്ഞുവീണു; 7 വയസുകാരൻ മരിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്

ആലുവ യുസി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.

മരം ഒടിഞ്ഞുവീണപ്പോൾ കുട്ടികൾക്ക് ഓടിമാറാനുമായില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

Eng­lish Sum­ma­ry: tree fell down over kids one died three injured
You may also like this video

Exit mobile version