അറക്കിലാട് പരദേവതാ ക്ഷേത്ര പരിസരത്ത് മരങ്ങൾ വീണ് വീട് തകർന്നു. കോലായിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കുഴിയുള്ള പറമ്പത്ത് മനോജന്റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
2 ലക്ഷം രൂപയോളം ചെലവിട്ട് ഒരു വർഷം മുമ്പ് പുതുക്കിപ്പണിത മേൽക്കൂരയാണ് തകർന്നത്. ഓടുകളും ഇരുമ്പു കൊണ്ട് പണിത കഴുക്കോലുകളും വീട്ടു സാധനങ്ങളും നശിച്ചു. മുറിഞ്ഞു വീഴുന്നതിന് തൊട്ടു മുൻപ് കുറേ സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഇതു വഴി പോയിരുന്നു. അപകട സാധ്യതയുള്ള പേരാലുകൾ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റി.